പോലനാട് - " എന്റെ രാജാവ് പോളാർതിരി , അല്ല സാമൂതിരി " - part -5
ഏകം വിഷരസോ ഹന്തി ശസ്ത്രേണൈകശ്ച വധ്യതേ സരാഷ്ട്രം സ പ്രജം ഹന്തി രാജാനം മന്ത്രവിസ്രവ: (മഹാഭാരതം ) (വിഷം ഒരുവനെ മാത്രമേ കൊല്ലുന്നുള്ളൂ. ആയുധവും ഒരുവനെ മാത്രമേ വധിക്കുന്നുള്ളു . എന്നാൽ രാജാവിന്റെ രഹസ്യം ചോർന്നാൽ അത് രാഷ്ട്രത്തിനോടും , പ്രജകളോടും കൂടെ രാജാവിനെ നശിപ്പിക്കുന്നു ) ബന്ധുക്കളും പ്രിയപ്പെട്ടവരും തന്നെ ചതിച്ച വിവരം വേദനയോടെ പോളാർതിരി മനസ്സിലാക്കി . ഒരിക്കലും തകർക്കാൻ കഴിയാത്ത കോട്ടയുടെ വാതിൽകടന്നു ശത്രു അകത്തെത്തിയിട്ടുണ്ടെങ്കിൽ അതിനു സഹായം ചെയ്തവർ തന്റെ കൂടെയുള്ളവർ തന്നെ എന്ന സത്യം അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ടാകണം .കേരളോത്പത്തിയിലും , നാട്ടുകഥകളിലും ഈ സന്ദർഭത്തെ ഒരു നാടോടിക്കഥപോലെയാണ് വര്ണിച്ചിരിക്കുന്നതു . ...